കുഞ്ഞിനെയും പ്രതികളെയും തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. തമിഴ്നാട് വടശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുഞ്ഞിനെ ഇവർ തട്ടിയെടുത്തത്. ശേഷം ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്തു എത്തി
തമിഴ്നാട് പോലീസ് കേരള പോലീസിന് വിവരം കൈമാറിയിരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ചു സംശയം തോന്നിയാണ് കുഞ്ഞിനെ പരിശോധിച്ചത്. പരിശോധനയിൽ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു
നാടോടികളായ നാരായണൻ,ശാന്തി എന്നിവരാണ് പിടിയിലായത്. കുഞ്ഞിനേയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്.