ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.