ഇന്ന് രാവിലെ അഞ്ചുമണിക്ക് അഞ്ചുതെങ്ങിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആലംകോട് ഗുരുനാഗപ്പൻകാവ് വിളയിൽ വീട്ടിൽ ശശി - മാലിനി ദമ്പതികളുടെ മകൻ
ബിനു ( JCB കുട്ടൻ ) അന്തരിച്ചു. 37 വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ 2 40 നായിരുന്നു അന്ത്യം സംഭവിച്ചത്.ബിനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ഓട്ടോറിക്ഷയും തമ്മിൽ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന നിലയ്ക്കാമുക്ക് സ്വദേശി പ്രവീൺ ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബിനുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ ആണുള്ളത്.
നാളെ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷമായിരിക്കും നമസ്കാരം നടക്കുക.
ബിനുവിന്റെ സഹോദരങ്ങൾ ബിജു, മോളിഎന്നിവരാണ്.