ശബ്ദംകേട്ട് സമീപവാസികളെത്തി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാൾ യന്ത്രം മുഴുവന്‍ തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. വെല്ലൂര്‍ സ്വദേശിയായ കന്ദസ്വാമിയാണ് (53) പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ എടിഎം തകര്‍ത്തത്. വെല്ലൂര്‍ ടൗണിന് സമീപം ഹൊസൂര്‍-അണക്കെട്ട് മെയിന്‍ റോഡിന് സമീപമുള്ള സ്വകാര്യ ബാങ്ക് എ.ടി.എമ്മിലായിരുന്നു സംഭവം. അരിയൂര്‍ പൊലീസ് സ്ഥലത്തെത്തി കന്ദസ്വാമിയെ അറസ്റ്റുചെയ്യുകയായിരുന്നു. എ.ടി.എമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.