മുതലപ്പൊഴിയിൽ വീണ്ടും അപകടം; കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി, പരുക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട വള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിൽ വീണു. ചിറയിൻകീഴ് സ്വദേശി ഷിബുവാണ് കടലിൽ വീണത്. അഴിമുഖത്ത് നിന്ന് കടലിലേക്ക് പോകുന്നതിനിടെ രാവിലെ ആറ് മണിയോടെയാണ് അപകടം. ഷിബുവിനെ ഉടനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കൈ കാലുകൾക്കും പരുക്കേറ്റിട്ടുണ്ട്.