സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് നടപടി
സിനിമയിലേക്കു കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം
അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്കു കത്തയച്ചിരുന്നു. സിനിമ സംഘടനകളും പോലീസ് നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.