ആറ്റിങ്ങൽ ആലംകോട് അവിക്സ്ന് സമീപം ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

ആറ്റിങ്ങൽ: ആലംകോട് അവിക്സിന് സമീപം   ഇന്നോവ കാർ  ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി  അപകടം.രാത്രി 10:30 നാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ലൈനുകൾ പൊട്ടി റോഡിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ആറ്റിങ്ങൽ കെഎസ്ഇബിയും ഫയർഫോഴ്സും സ്ഥലത്തെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥർ ലൈനുകളെല്ലാം കട്ട് ചെയ്തു മാറ്റിയിരിക്കുകയാണ്. ഇരുമ്പ് പോസ്റ്റിന് അടിയിൽ കിടക്കുന്ന വാഹനം മാറ്റുന്നതിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.