തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. ജാങ്കോ കുമാർ എന്ന ഗുണ്ടയാണ് ഒളിയിടം വളഞ്ഞ പൊലീസുകാരെ ആക്രമിച്ചത്. കൂടാതെ പൊലീസ് ജീപ്പിന് നേരെ ഇയാൾ പടക്കവും എറിഞ്ഞു.

ചൊവ്വാഴ്ച ജാങ്കോ കുമാർ ഒരു ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. പരുക്കേറ്റ ഹോട്ടൽ ഉടമ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ കേസിൽ ഇയാളെ പിടിക്കാൻ എത്തിയ അജേഷ്, ഇൻസമാം എന്നീ എസ് ഐമാരെയാണ് ഇയാൾ കുത്തി പരുക്കേൽപ്പിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.