ബസ്സിനുള്ളിൽ വച്ച് യാത്രക്കാരുടെ സ്വർണമാലയും, പണവും കവർന്ന യുവതി അറസ്റ്റിൽ.

ബസ്സിനുള്ളിൽ വച്ച് യാത്രക്കാരുടെ സ്വർണമാലയും, പണവും കവർന്ന യുവതിയെ വട്ടപ്പാറ പോലീസ് അറസ്റ് ചെയ്തു . തമിഴ്നാട് രാജപാളയം സ്വദേശി ഐശ്വര്യയാണ് (21) പിടിയിലായത്.വട്ടപ്പാറ സ്വദേശിയായ വസന്തയുടെ രണ്ടര പവൻ സ്വർണ്ണമാലയും, വെമ്പയം സ്വദേശി രേഷ്മയുടെ ബാഗിനുള്ളിൽ ഉണ്ടായിരുന്ന പണവുമാണ് കവർന്നത് . വേറ്റിനാട് ഭാഗത്ത് നിന്നും വെമ്പായത്തേക്ക് കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചു വരുമ്പോഴാണ് വസന്തയുടെ രണ്ടരപ്പവൻ സ്വർണ്ണമാല മോഷ്ടിക്കപ്പെട്ടത് . വെഞ്ഞാറമൂട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് രേഷ്മയുടെ ബാഗും പണവും മോഷ്ടിച്ചത് . യാത്രക്കാർ ബഹളം വച്ചതോടെ കെഎസ്ആർടിസി ജീവനക്കാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയു മായിരുന്നു .പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മാല മോഷണത്തെപ്പറ്റിയും വിവരം ലഭിച്ചത് . പ്രതിയോടൊപ്പം മറ്റ് രണ്ട് തമിഴ് സ്ത്രീകളും ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തിരക്കേറിയ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്താണ് പ്രതികൾ സ്ത്രീകളിൽ നിന്നും മാലയും പണവും മോഷണം ചെയ്തുവരുന്നത് . മോഷണം നടത്തിയ ശേഷം മോഷണം മുതൽ ഉടൻ തന്നെ കൂട്ടാളികൾക്ക് കൈമാറി പോകുന്നതിനാൽ പലപ്പോഴും പ്രതികളിൽ നിന്നും മോഷണം മുതലുകൾ ലഭിക്കാറില്ല . പ്രതി വ്യാജ വിലാസമാണ് പോലീസിന് നൽകിയത് തുടർന്ന് തമിഴ്നാട്ടിലെ പോലീസ് ഉദ്യോഗസ്ഥരും ആയി ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതിയുടെ യഥാർത്ഥ വിലാസം ലഭിച്ചത് . പ്രതിയുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകൾ നിലവിലുണ്ട് 

വട്ടപ്പാറ ശ്രീജിത്ത് , എസ്ഐ സുനിൽ ഗോപി , എസ് ഐ വിജയൻ പിള്ള സിപിഒ മാരായ ജയകുമാർ , ദിലീപ് , ബീന റാണി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തത് . . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.