പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവര്‍ക്കായി അന്വേഷണം

കൊല്ലം കുളത്തുപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ വിറ്റ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്തു വാങ്ങിയവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി വിറ്റ കേസില്‍ ദമ്പതികള്‍ പിടിയിലായത്. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് പിടിയിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിക്കുന്ന ദ്യശങ്ങള്‍ ഭാര്യയാണ് ചിത്രീകരിച്ചത്.തുടര്‍ന്ന് ലഭ്യമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അത് വഴിയാണ് വിറ്റത്.


കുട്ടിയെ ഇന്‍സറ്റഗ്രാം വഴിയാണ് ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹ്യദം സ്ഥാപിച്ച് ഇയാളുടെ വാടക വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ദ്യശങ്ങള്‍ പുറത്തുവന്നതോടെ കുട്ടി തന്നെ തന്റെ സുഹ്യത്തുക്കളോട് പറയുകയും ശേഷം അധ്യാപിക വഴിയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്.പണത്തിനാണ് ചിത്രങ്ങളും വിഡിയോകളും സാമൂഹ്യമാധ്യങ്ങള്‍ വഴി വിറ്റത്.