എന്നാല്‍ ഇന്ന് രാവിലെ കുഞ്ഞിന് പാല്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ആറുമാസം മുന്‍പ് കുടല്‍ സംബന്ധമായ അസുഖത്തിന് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും ഇതിനെ തുടര്‍ന്ന് കുഞ്ഞിന് നിരന്തരം പനിയും വയറുവേദനയും ഉണ്ടാകാറുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.