സംഭവത്തിൽ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കിട്ടിയ 8900 രൂപ വീട്ടുകാർ പൊലീസിന് കൈമാറി. പരാതി നല്‍കിയെങ്കിലും കല്ലും നാണയവും എറിയുന്നത് തുടരുകയാണ്. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തിയപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണിരുന്നു.
വീട്ടുടമസ്ഥനായ രാജേഷ് മൂന്ന് മാസമായി വിദേശത്ത് ജോലിചെയ്യുകയാണ്. ഭാര്യ പ്രസീദയും മക്കളും പ്രസീദയുടെ മാതാപിതാക്കളുമാണ് വീട്ടിലുള്ളത്. സംഭവത്തിൽ വിട്ടൊഴിയാത്ത ഭീതിയിലാണ് കുടുംബം .