സുപ്രസിദ്ധ കാഥികൻ തേവർതോട്ടം സുകുമാരൻ (82) അന്തരിച്ചു.

കാഥികൻ തേവർതോട്ടം സുകുമാരൻ (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. കേരള സംഗീതനാടക അക്കാഡമി 1994ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 ൽ ഫെലോഷിപ്പും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.ആകാശവാണിയിലും ദൂരദർശനിലും നിരവധി കഥകൾ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശിവൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.