പള്ളിക്കൽ പുഴയുടെ താഴെ ഭാഗം കടവിൽ ഫോട്ടോ എടുക്കാൻ ഇറങ്ങിയ നവ ദമ്പതികൾ അടക്കം 3 പേർ അപകടത്തിൽ പെട്ട സംഭവത്തിൽ ദമ്പതിമാരെ കണ്ടെത്താൻ ഇനിയും ആയില്ല. പാതി രാത്രിയോളം സ്കൂബ ഡൈവിങ് ടീമും മുങ്ങൽ വിദഗ്ദ്ധരും ഫൈബർ ബോട്ട് ഉപയോഗിച്ച് മണിക്കൂറോളം മുങ്ങി പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ ആയില്ല. പകൽകുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ അൻസിലിന്റെ മൃതദേഹം നേരത്തെ നാട്ടുകാർ കണ്ടെത്തിയിരുന്നു.അൻസിലിന്റ വീട്ടിൽ വിരുന്ന് വന്ന ദമ്പതികളാണ് അപകടത്തിൽ പെട്ടത്.