വാമനപുരം മണ്ഡലത്തിലെ പൊൻമുടിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ ക്യാമ്പ് ഷെഡ് നവീകരിക്കാൻ 78.18 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. നിലവിലുള്ള വിശ്രമ മന്ദിരം പുതുക്കി പ്പണിയുന്നതോടൊപ്പം പുതുതായി കോഫി ഷോപ്പ്, കംഫർട്ട് സ്റ്റേഷൻ എന്നിവയും ഇതിനോടൊപ്പം സ്ഥാപിക്കും.റെസ്റ്റ് ഹൗസിലെത്തുന്നവർക്കുള്ള സൗകര്യങ്ങളുടെ അഭാവം എം.എൽ എ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ഇതിൻ്റെ ഭാഗമായാണ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചത്. ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി പൊതുമരാമത്ത് കെട്ടിടവിഭാഗം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഡി.കെ മുരളി എംഎൽഎ പറഞ്ഞു.