പാടത്തും, തോട്ടിലും നിന്ന് ഇനി മീൻ പിടിച്ചാൽ അകത്ത് കിടക്കാം. പ്രജനനകാലത്തെ മീൻപിടിത്തം നിരോധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇത് നാടൻ മത്സ്യ സമ്പത്തിനെ നശിപ്പിക്കും.
മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ പിടിക്കപ്പെട്ടാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ഇതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. ഇത് വംശനാശ ഭീഷണിയുള്ള മത്സ്യ സമ്പത്തിനെ ബാധിക്കും.