സെപ്റ്റംബർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മത്സൃതൊഴിലാളി സംയുക്ത സമതി.

മൺസുൺ കാലഘട്ടമായ സെപ്റ്റംമ്പർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള ഫിഷറീസ് വകുപ്പിൻ്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ക മത്സ്യതൊഴിലാളി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മുതലപ്പൊഴിയുടെ അശാസ്ത്രിയ നിർമ്മിതികൾമൂലം മത്സ്യബന്ധനം അപകടകരമായ പശ്ചാതലത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മറ്റി വിളിച്ചു ചേർത്ത മത്സൃത്തൊഴിലാളികളുടെയും, മത്സൃ മേഖല വിധക്തരുടെയും, സാമൂഹിക- ട്രേഡ് യൂണിൻ നേതാക്കളുടെയും സംയുക്തയോഗമാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.

 മൺസൂൺ കാലഘട്ടം മുതലപ്പൊഴിയിലുടെയുള്ള മത്സ്യബന്ധനം നിരന്തരം അപകടകരമാകുന്നത് ചെന്നൈ IIT യുടെ പഠനറിപ്പോർട്ടിലെ പൂർണ്ണമായ നിർദേശങ്ങളെ അവഗണിച്ചതു മൂലമാണ്. IIT യുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമിന്വോയിപ്പിച്ച് ഹാർബർ അടച്ചിടാതെയുള്ള പുന:ർനിർമ്മാണമാണ് ശാശ്വതമായ പരിഹാരം. മത്സ്യമേഖലയുടെ ഏട്ട് നിർദേശങ്ങൾ സർക്കാരിന് കൈമാറാനും യോഗംതീരുമാനിച്ചു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ മോഡറേറ്ററായി.എ.ജെ.വിജയൻ വിഷയാവതരണം നടത്തി.ആൻ്റോ ഏലീയാസ്, ബിനുപീറ്റർ, എം.പോൾ, സി.മേഴ്സി മാത്യു, ആൽഫോൻസ്, സുലൈമാൻ, വലേരിയൻ ഐസക്ക് ,ബിനു, ഡെന്നിസ് ,ഫാ: ബേബി എബിൻ രാജ്,ചാലി, ഔസേഫ് ആൻ്റണി, ജോഷി ജോണി, ഫാ: ബെന്നി, പി.വൈ.അനിൽ, ബെന്നി, അഞ്ചുതെങ്ങ് സജൻ, ഡോ: സജിത, അനു, അരുൺ എന്നിവർ ചർച്ചയിൽ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.