ട്രോളിങ് നിരോധനം അവസാനിക്കുന്നു; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്കു​ള്ള 52 ദി​വ​സ​ത്തെ നി​രോ​ധ​നം ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും

ട്രോളിങ് നിരോധനം അവസാനിക്കുന്നു; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്കു​ള്ള 52 ദി​വ​സ​ത്തെ നി​രോ​ധ​നം ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും
അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി മീ​ൻ​പി​ടി​ത്ത​ത്തി​ന് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു

ട്രോ​ളി​ങ് നി​രോ​ധ​നം തീ​രാ​റാ​യ​തോ​ടെ ബേ​പ്പൂ​ർ ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് കു​തി​ക്കാ​ൻ ഒ​രു​ക്ക​മാ​യി. സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ 52 ദി​വ​സ​ത്തെ നി​രോ​ധ​നം ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും.

അ​ഞ്ഞൂ​റി​ല​ധി​കം ബോ​ട്ടു​ക​ൾ ബേ​പ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​റു​ണ്ട്. ക​ട​ലി​ൽ പോ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡീ​സ​ൽ, ഐ​സ്, കു​ടി​വെ​ള്ളം എ​ന്നി​വ ബോ​ട്ടു​ക​ളി​ൽ നി​റ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​മു​ഖ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി.