കല്ലമ്പലം യമഹ ഷോറൂമിന്റെ ഉടമ സത്യദാസ് (51) വാഹനാപകടത്തിൽ മരണപെട്ടു

കല്ലമ്പലം - കടുവാ പള്ളിക്ക് സമീപം ഇന്നലെ രാത്രി 11:30 മണിയോടെ ഉണ്ടായ അപകടത്തിൽ കടുവാ പള്ളി മേലെ വിള കിഴക്കതിൽ വീട്ടിൽ സത്യദാസ് (51) മരണപ്പെട്ടു.കടുവ പള്ളിക്ക് സമീപമുള്ള തട്ടുകടയിൽ നിന്നും ആഹാരം കഴിച്ചശേഷം സ്വന്തം ബൈക്കിൽ 5 മീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകവേ എതിർദിശയിൽ നിന്നും വേഗത്തിൽ എത്തിയ കേരള വനം വകുപ്പിന്റെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു.നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ച് ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കല്ലമ്പലത്തു യമഹ ഷോറൂം
 നടത്തിവരികയായിരുന്നു
 ഭാര്യ- റീന
 മകൻ- ശിവേന്ദു

ആശുപത്രിയിൽ ഉള്ള മൃത്ദേഹം ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിക്കും.