നികുതി അടയ്ക്കാതെ ജൂവലറികൾക്ക് നല്‌കാൻ കൊണ്ടുവന്ന 51 പവൻറെ സ്വർണ്ണാഭരങ്ങളുമായി യുവാവ് പിടിയിൽ .

കിളിമാനൂർ : നികുതി അടയ്ക്കാതെ ജൂവലറികൾക്ക് നല്‌കാൻ കൊണ്ടുവന്ന 51 പവൻറെ സ്വർണ്ണാഭരങ്ങളുമായി യുവാവ് പിടിയിൽ .

മഹാരാഷ്ട്ര സ്വദേശി സന്ദീപ് മാരുതി ജാദവ് (31) ആണ് നഗരൂർ പോലീസിൻറെ പിടിയിലായത് .

വാഹന പരിശോധനക്കിടയിൽ നഗരൂർ കല്ലമ്പലം റോഡിൽ വടക്കോട്ട് കാവിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാൾ പിടിയിലായത് .

നഗരൂരിലെ ഒരു ജൂവലറിയിലേക്ക് കൊണ്ടുവന്ന ആഭരങ്ങളാണെന്നും ,നികുതി വകുപ്പിന്‌ കൈമാറിയതായും പോലീസ് പറഞ്ഞു .