വര്‍ക്കല ക്ലിഫില്‍ നിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കല ക്ലിഫിന് മുകളില്‍ നിന്ന് കാര്‍ കടല്‍ത്തീരത്തേക്ക് വീണ് അപകടം. യുവതി ഉള്‍പ്പെടെ കാര്‍ യാത്രികരായ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാല്‍ (20) എന്നിവരെ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് 6.30ന് വര്‍ക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. വീഴ്ചയില്‍ കാര്‍ പാറകളില്‍ത്തട്ടി കറങ്ങിയാണ് കടല്‍ത്തീരത്തു പതിച്ചത്.