പോലീസ് സഹകരണ സംഘം ഉമ്മൻചാണ്ടി അനുസ്മരണം, ജൂലൈ 31(നാളെ)തിങ്കളാഴ്ച വൈകിട്ട് 4.30 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ

ബഹുമാന്യരെ,

*കേരളത്തിലെ പോലീസുദ്യോഗസ്ഥർ ഏറെ കടപ്പെട്ടിരിക്കുന്ന ഭരണാധികാരി കൂടിയായ ഉമ്മൻ ചാണ്ടി സാർ പോലീസ് സംഘടനാ രൂപീകരണവേള മുതൽ പോലീസുകാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും ഏറെ പരിഗണന നൽകുകയും പോലീസുദ്യോഗസ്ഥർക്ക് കരുതലും കരുത്തും പകരുകയും ചെയ്ത സമാനതകളില്ലാത്ത ഭരണാധികാരിയായിരുന്നു. ജനഹൃദയങ്ങളിൽ അനശ്വരനായി ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവർപ്പിക്കുവാൻ തിരുവനന്തപുരം പോലീസ് സഹകരണ സംഘം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയാണ്.*

*2023 ജൂലൈ 31 തിങ്കളാഴ്ച വൈകിട്ട് 4.30 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് മുൻ ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്യും*

*മുൻ സംസ്ഥാന പോലീസ് മേധാവി ശ്രീ. ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ, മുൻ ഡിജിപി ശ്രീ.എ.ഹേമചന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ.ജോൺ മുണ്ടക്കയം തുടങ്ങിയ പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തും*

അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിന് എല്ലാ സഹകാരി സുഹൃത്തുക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും സ്നേഹാദരപൂർവം ക്ഷണിച്ചു കൊള്ളുന്നു.

*ജി.ആർ.അജിത്ത്*
പ്രസിഡന്റ്, പോലീസ് സഹകരണ സംഘം