കോഴിക്കോട് താമരശേരിയില്‍ സെപ്റ്റിക്ക് ടാങ്ക് നിര്‍മിക്കുന്നതിനായി കുഴിച്ച കുഴിയില്‍ വീണ് രണ്ടുകുട്ടികള്‍ക്ക് ദാരുണാന്ത്യം. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോരങ്ങാട് അല്‍ഫോന്‍സാ റോഡിലായിരുന്നു അപകടം.താമരശേരി കോരങ്ങാട് വട്ടക്കുരു അബ്ദുല്‍ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിര്‍ (7), മുഹമ്മദ് ആദി (13) എന്നിവരാണ് മരിച്ചത്. ഇരുവരും ട്യൂഷന് ക്ലാസിന് പോകുന്ന വഴിയില്‍ സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.