ഇന്നലെ കല്ലമ്പലം 28ആം മൈലിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ആറ്റിങ്ങൽ ബിഎസ്എൻഎൽ ഓഫീസിലെ ജീവനക്കാരൻ ശ്രീരാജ്

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം 28ആം മൈലിനു സമീപം മങ്ങാട്ടുവാതുക്കലിൽ വാഹനമിടിച്ച് ആറ്റിങ്ങൽ ബിഎസ്എൻഎൽ ഓഫീസിലെ ജീവനക്കാരൻ മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ശ്രീരാജ് (40) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 11
മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ ശ്രീരാജ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നുവെന്നും, വാഹനമിടിച്ച ശബ്ദം കേട്ടെത്തിയപ്പോൾ ബൈക്കിനടിയിൽ യാത്രികൻ മരിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസും,കല്ലമ്പലം പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ