നാവായിക്കുളം : 28ആം മൈലിൽ അജ്ഞാത വാഹനം ഇടിച്ച് കോട്ടയം സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ ബുള്ളറ്റ് ബൈക്കാണ് അപകടത്തിൽ പെട്ടത്. കോട്ടയം സ്വദേശിയാണ് മരണപ്പെട്ടത് എന്നറിയുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നുവെന്നും, വാഹനമിടിച്ച ശബ്ദം കേട്ടെത്തിയപ്പോൾ ബൈക്കിനടിയിൽ യാത്രികൻ മരിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.ഇവർ വിവരമറിയിച്ചതിനെതുടർന്ന് ഹൈവേ പോലീസും,കല്ലമ്പലം പോലീസും സ്ഥലത്തെത്തി മരണപ്പെട്ടയാളെ പാരപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.