മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലമ്പലം സ്വദേശിശ്രീ ശുഭൻ (25) തുമ്പ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടു

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊല്ലത്ത് മോഷണ കേസില്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ തുമ്പയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ചോദ്യം ചെയ്യലിലും വിരലടയാള പരിശോധനയിലും ഇയാളല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞു. കൈവിലങ്ങിടാതെയാണ് പ്രതിയെ സ്റ്റേഷനില്‍ ഇരുത്തിയിരുന്നത്. രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ ഇയാളെ പൊലീസുകാര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യാേഗസ്ഥരെത്തുന്നതിന് തൊട്ടു മുൻപാണ് ഇയാള്‍ രക്ഷപ്പെട്ടത്.