യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവും നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ 25% ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടീവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്.യാത്രക്കാരുടെ എണ്ണം 50% താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്ന് നിര്‍ദേശം. ഇതനുസരിച്ച് 25% വരെ ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും.