തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2023 26 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രഥമ ക്യാമ്പിന് തുടക്കമായി. പ്രഥമാധ്യാപകൻ ശ്രീ സുജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീഖ് എ എം ആശംസകൾ അർപ്പിച്ചു. എം ജി എച്ച് എസ് എസ് കണിയാപുരം സ്കൂളിലെRP ബീനാറാണി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് സ്കൂൾ മിസ്ട്രസ് മാരായ ലാലി ആർ, ആശ എസ് എന്നിവർ സന്നിഹിതരായിരുന്നു.