തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരു മാസം പിന്നിടവെ 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മന്ത്രി ആൻ്റണി രാജു. എന്നാൽ കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം. മൂന്ന് മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ ക്ലിയർ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
എഐ ക്യാമറ വന്നതോടെ അപകട നിരക്ക് പകുതിയായി കുറഞ്ഞെന്ന് മന്ത്രി അവകാശപ്പെട്ടു. നിയമലംഘനങ്ങളില്‍ നിന്ന് 7,94,65,500 രൂപയാണ് പിരിഞ്ഞ് കിട്ടേണ്ടത്. എന്നാല്‍ ഇതുവരെ കിട്ടിയത് 8,17,800 രൂപ മാത്രമാണ്. 206 വിഐപി വാഹനങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു.