കേരള രാഷ്ട്രീയത്തിലെ കരുത്തനും തന്റേടിയും പ്രഗൽഭനുമായ വക്കം ബി പുരുഷോത്തമന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിക്ക് വക്കത്ത് അദ്ദേഹത്തിന്റെ കുടുംബവീടായ കടയിൽ വിളാകം വളപ്പിൽ സംസ്കരിക്കും.
നാളെ രാവിലെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിലും, കെപിസിസി ഓഫീസിലും പൊതുദർശനത്തിനു ശേഷം വിലാപയാത്രയായി വക്കത്തെ വീട്ടിലേക്ക് കൊണ്ടുവരും.
ഉച്ചയ്ക്ക് 2 മണിക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ
വക്കത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
അവിടെവച്ച് ആറ്റിങ്ങൽ പൗരാവലിക്കും, അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാർക്കും ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
അതിനുശേഷമാകും മൃതദേഹം വക്കത്തേക്ക് കൊണ്ടുപോവുക.