*സംസ്ഥാനത്ത് 10 മദ്യഷാപ്പുകൾ കൂടി തുറന്നു*

 ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡും അഞ്ചു വീതമാണ് തുറന്നത്.
 15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കുമെന്നും അറിയുന്നു.
 ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷാപ്പുകൾ പുനസ്ഥാപിക്കാനും ബിവറേജസ് കോർപ്പറേഷൻ ശുപാർശ ചെയ്തതായി അറിയുന്നുണ്ട്.
 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മെയിൽ സർക്കാർ അനുമതി നൽകിയിരുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.
 വർഷങ്ങൾക്കുശേഷമാണ് ഒരു വർഷം ഇത്രയധികം ഷോപ്പുകൾ ഒരുമിച്ച് തുറക്കുന്നത്.

 വട്ടപ്പാറ,ചാത്തന്നൂർ, ഭരണിക്കാവ്,കല്ലായി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും കപ്പിളിപ്പാറ, മേപ്പാടി, അമ്പൂരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമാണ് പൂട്ടിപ്പോയ ഷാപ്പുകൾ തുറന്നത്.