ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോന്‍ ജോസഫ് (26) ആണ് മരിച്ചത്.ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയില്‍ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒരു മണിക്കൂറോളം എടുത്താണ് മൃതദേഹം മുകളിലെത്തിച്ചത്.