ബന്ധുക്കളെയും മറ്റും യാത്ര അയയ്ക്കാണാനും യാത്ര ചെയ്യാനും റെയിൽവേ സ്‌റ്റേഷനുകളിൽ പോകുന്നവർ കരുതിയിരിക്കുക . ഓവർബ്രിഡ്ജ് കയറാൻ മടിച്ച് റെയില്‍വേ പാളം മുറിച്ചുകടക്കുന്നവരെ പിടികൂടാൻ ഇനിമുതല്‍ മഫ്തിയില്‍ ആര്‍.പി.എഫ് സംഘം ഉണ്ടാവും. പിടികൂടിയാല്‍ 1000 രൂപയായിരിക്കും പിഴ.
ഇന്ന് മുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്തിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്‌ഫോമിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറ് മാസംവരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപവരെ പിഴയും ഈടാക്കാം. ഇന്ന് മുതല്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങുന്ന മുഴുവന്‍ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.