ലംബോര്‍ഗിനി ഉറൂസ് എന്നാല്‍
ലംബോര്‍ഗിനി ഉറൂസിനെപ്പറ്റി പറയുമ്പോള്‍, കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ് . 1980-കളിൽ പുറത്തിറക്കിയ LM002-ന് ശേഷം ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്‌യുവിയാണ് ഉറുസ്. LM002 പരുക്കനായ ഒരു എസ്‌യുവിയായിരുന്നു. അതേസമയം ഉറൂസിന് വളരെ സ്‌പോർട്ടിയറും ശക്തവും ആക്രമണാത്മക രൂപവുമാണ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‍തു. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.
രാജ്ബീർ സർദാന എന്ന യുവാവ് സുഹൃത്തിനൊപ്പം പാർട്ടി കഴിഞ്ഞ് തന്‍റെ ലംബോര്‍ഗിനിയില്‍ മടങ്ങുകയായിരുന്നു. ചിരാഗ് ഡില്ലി മേൽപ്പാലത്തിൽ ലംബോർഗിനി ഉറൂസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉറുസിന്റെ ഇടത് ഫെൻഡറും ബമ്പറും ഹെഡ്‌ലാമ്പും തകർന്നു. എസ്‌യുവിയുടെ അലോയ് വീലുകൾക്കും ടയറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലംബോർഗിനി ഉറൂസിന്റെ ഇടതുവശം ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച നിലയിലാണ്. മഴയുള്ള സമയത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ പിൻഭാഗം തകര്‍ന്നു. ക്യാബിനും കേടുപാടുകൾ സംഭവിച്ചു.
റോഡില്‍ ഇനിയും ചോരപ്പുഴ ഒഴുകരുത്, ബ്ലാക്ക് സ്‍പോട്ടുകള്‍ നീക്കാൻ കേന്ദ്രം ചെലവാക്കുന്നത് 40,000 കോടി!
അതേസമയം ലംബോര്‍ഗിനിക്ക് പത്തുലക്ഷം രൂപയുടെ നഷ്‍ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്‍തു. എന്നാൽ ഉറുസിലെ യാത്രക്കാർക്ക് പരിക്കൊന്നും ഏറ്റിട്ടില്ല. ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരു എയർലൈൻ കമ്പനിയിലെ എഞ്ചിനീയറായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ജോലിക്കായി ഐജിഐ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ലംബോര്‍ഗനി ഉറുസ് ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതാണോയെന്ന് അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടയച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലംബോര്‍ഗിനി ഉറൂസ് എന്നാല്‍
ലംബോര്‍ഗിനി ഉറൂസിനെപ്പറ്റി പറയുമ്പോള്‍, കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ് . 1980-കളിൽ പുറത്തിറക്കിയ LM002-ന് ശേഷം ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്‌യുവിയാണ് ഉറുസ്. LM002 പരുക്കനായ ഒരു എസ്‌യുവിയായിരുന്നു. അതേസമയം ഉറൂസിന് വളരെ സ്‌പോർട്ടിയറും ശക്തവും ആക്രമണാത്മക രൂപവുമാണ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‍തു. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.
ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.
അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2022 ജൂണിൽ, ലംബോർഗിനി 20,000ത്തെ യൂണിറ്റ് ഉറുസ് നിർമ്മിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിർമ്മാതാവ് ഇന്ത്യയിൽ 200 ഉറുസ് എസ്‌യുവികൾ വിതരണം ചെയ്തിട്ടുണ്ട്. ഉറൂസ് വാങ്ങുന്നവരിൽ 80 ശതമാനം പേരും ആദ്യമായി ലംബോർഗിനി വാങ്ങുന്നതായും ലംബോർഗിനി പറയുന്നു. അടുത്തിടെ . പൈക്‌സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബിന്റെ കയറ്റത്തിൽ ലംബോര്‍ഗിനി ഉറൂസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.