*PSC വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക HSST ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു.

ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരുന്നത്.