മണമ്പൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ തൊട്ടിക്കൽ പന്തുകളം -ചാത്തൻ പറ റോഡ് ഏതാണ്ട് ഒന്നര വർഷമായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. റോഡിൽ മെറ്റൽ ഇളകി കിടക്കുന്നതു കാരണം ബൈക്ക് യാത്രക്കാർ വീണ് പരിക്കുപറ്റുക നിത്യസംഭവമായി തീർന്നിരിക്കുകയാണ് - മഴ പെയ്താൽ അതി ദയനീയ സ്ഥിതിയാണ്. മഴയത്ത് റോഡിൽ വെള്ളം കെട്ടിയാൽ കാൽനടക്കാർ പോലും നടക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ്. .വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത റോഡ് ആയിരുന്നെങ്കിലും നിലവിൽ റോഡിൽ ടാറിൻ്റെ ഒരംശം പോലുമില്ല . ഈ പ്രദേശവാസികൾക്ക് കാൽനടയായോ ടൂ വീലർ മുഖേനയോ യാത്ര ഏറെ ദുഷ്കരമായിത്തീർന്നിരിക്കുകയാണ് - അത്യാവശ്യത്തിന് രോഗികളെയോ മറ്റോ ആശുപത്രിയിൽ എത്തിക്കാൻ ഒരു ഓട്ടോറിക്ഷ വിളിച്ചാൽ പോലും ഈ പ്രദേശമെന്ന് കേട്ടാൽ ആരും വരില്ല.. എറെ നാളുകളായി ഈ റോഡിൻ്റെ ശോചനീയ സ്ഥിതി സംബന്ധിച്ച് നിരവധി പരാതികൾ ജനപ്രതിനിധികൾ മുഖാന്തിരവും അല്ലാതെയും അധികാരികൾക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ഈ അവസ്ഥയിൽ സംഭവിച്ചിട്ടുള്ള അപകടങ്ങളും ജനപ്രതിനിധികൾക്കും പഞ്ചായത്തധികാരികൾക്കും ബോധ്യമുള്ളതാണ് - ഇനിയും ഈ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ്.