ദമ്പതികൾ സഞ്ചരിച്ച ബൈക്കുo ടിപ്പറും കുട്ടിയിടിച്ച് സ്ത്രീ മരിച്ചു .

കിളിമാനൂർ പോങ്ങ നാട് മൻജേഷ് ലാൻഡിൽ ഉഷയാണ് (63) മരിച്ചത്. 
ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് മോഹനൻ [70] ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എം സി റോഡിൽ കീഴായി കോണത്തിന് സമീപം പുലർച്ചെയായിരുന്നു അപകടം.

കിളിമാനൂരിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ പോവുകയായിരുന്ന ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം.