KPCC പ്രസിഡന്റ് കെ.സുധാകരന്‍ MP യെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചിറയിന്‍കീഴ്‌, അഴൂരില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി

KPCC പ്രസിഡന്റ് 
കെ.സുധാകരന്‍ MP യെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചിറയിന്‍കീഴ്‌, അഴൂരില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി. അഴൂരില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം പെരുങ്ങുഴിയില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. കെ. ശശിധരന്‍, അഴൂര്‍ വിജയന്‍, കെ. ഓമന, സജിത്ത് മുട്ടപ്പലം, മാടന്‍വിള നൗഷാദ്, എ. ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, രാജന്‍ കൃഷ്ണപുരം, ബാബു അഴൂര്‍, റഷീദ് റാവുത്തര്‍, അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.