ബഹുമാനപ്പെട്ട എംപി ശ്രീ അടൂർ പ്രകാശിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആലംകോട് HS ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേദ്രത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് അംഗം എംകെ ജ്യോതിയുടെ ആധ്യക്ഷതയിൽ എംപി അടൂർ പ്രകാശ് നിർവഹിച്ചു. വാർഡ് മെമ്പർ MA കരീം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീർ,മണ്ഡലം പ്രസിഡന്റ് ജാബിർ, മുൻ മെമ്പർമാരായ മേവർക്കൽ നാസർ, ജുനൈന,ലൈല ബീവി, INTUC പ്രസിഡന്റ് നസീർ ആലംകോട്, സബീർ ഖാൻ, അസീസ് പള്ളിമുക്ക്, അഷറഫ് ആലംകോട് തുടങ്ങിയവർ സംസാരിച്ചു.