അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്റെ ഭാര്യയും പ്രസിദ്ധമായ മാറു മറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.