കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിലെ മിന്നും താരമായി നടൻ ദേവ് മോഹൻ

കിളിമാനൂർ : വിദ്യ എൻജിനീയറിംഗ് കോളേജിൽ മിന്നുന്ന താരമായി നടൻ ദേവ് മോഹൻ വിദ്യാർത്ഥികൾക്ക് ആവേശമായി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആണ് ദേവ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പന്ത്രണ്ട്, പുള്ളി തുടങ്ങിയ ചിത്രത്തിലും നായകനായി അഭിനയിച്ചു. സാമന്ത യോടൊപ്പം നായ നായി അഭിനയിച്ച ശാകുന്തളം എന്ന ബ്രഹ്മാണ്ട ചിത്രം ദേവിനെ തെന്നിന്ത്യൻ ചലചിത്രമേഖലയിൽ തിരക്കുള്ള താരമാക്കി. നിലവിൽ തെലുങ്ക് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് ദേവ് തിരുവനന്തപുരത്തെത്തിയത്. തൃശൂർ വിദ്യ എൻജിനീയറിംഗ് കോളേജ് ക്യാമ്പസിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ പOനം പൂർത്തിയാക്കിയത്. കിളിമാനൂർ വിദ്യ ക്യാമ്പസിൽ കോളേജ് ഡേ വ്യുഹയുടെ ഉദ്ഘാടനത്തിനായാണ് ദേവ് എത്തിയത്. കോളേജിലെ പഠന കാലത്ത് ഉണ്ടായിരുന്ന തൻ്റെ സുഹൃത്തുക്കളുടെ പിന്തുണയാണ് സിനിമയിലെത്താൻ സഹായിച്ചത്. പരസ്പര സഹായത്തോടെ ഉന്നത മേഖലകളിൽ എത്തിപ്പിടിക്കാൻ നമുക്ക് സാധിക്കുമെന്നും ദേവ് പറഞ്ഞു.ചടങ്ങിൽ വിദ്യ ഇൻ്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മുൻ എക്സിക്യുട്ടീവ് അംഗം പ്രകാശ് നടേശൻ അധ്യക്ഷത വഹിച്ചു.സാങ്കേതിക സർവ്വകലാശാല റിസർച്ച് ഡീൻ ഡോ പി ആർ ഷാലിജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡയറക്ടർ കെ എസ് ഷാജി, പ്രിൻസിപ്പാൾ ഡോ റ്റി മാധവ് രാജ് രവികുമാർ, പി രവീന്ദ്രൻ, ഡി പ്രജാരാജ് എന്നിവർ പങ്കെടുത്തു.