വർക്കല നഗരമദ്യത്തിൽ ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു.

വർക്കല: വർക്കല നഗരമധ്യത്തെ റോഡിൽ ബൈക്ക് കത്തിനശിച്ചു. ഇടവ പ്രസീദ മന്ദിരത്തിൽ രതീവ് ഓടിച്ചുവന്ന ബൈക്കാണ് കത്തിയത്.ബൈക്കിന് നല്ല ചൂട് അനുഭവ പ്പെട്ടതോടെ രതീവ് ബൈക്ക് നിർത്തി ഇറങ്ങിയപ്പോഴാണ് കത്തിയത്. അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. ബൈക്ക് മുക്കാൽ ഭാഗത്തോളം കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 02.45-ഓടെ വർക്കല പോലീസ് സ്റ്റേഷനു മുൻവശം പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തായിരുന്നു സംഭവം. രതീവ് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയിരുന്നു. ബൈക്കിന് കുഴപ്പങ്ങളുള്ളതിനാൽ വാങ്ങിയ കടയിൽ തിരിച്ചേൽപ്പിക്കാൻ പോകുന്ന വഴിക്കാണ് തീപിടിച്ചത്.