തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനാഘോഷവും ദേശീയ വായനമാസാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു

തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനാഘോഷവും ദേശീയ വായനമാസാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. ശ്രീ'. സെയ്ദ് സബർമതി വായനദിനാഘോ ഷവും. ദേശീയ വായന മാസാചരണവും, വായന മൂലകളും, വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ തോന്നയ്ക്കൽ രവി അക്ഷരദീപം കൊളുത്തി വായന സന്ദേശത്തിൻ്റെ പ്രചാരകനായി. വായനദിന പ്രതിജ്ഞ, വായനദിന ഗാനം, അക്ഷരമരം, പോസ്റ്റർ പ്രദർശനം, വായന സന്ദേശ റാലി ഇവ സംഘടിപ്പിച്ചു. ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, ശ്രീ.ഷെഫീക്ക്. എ എം , ശ്രീമതി ബീന എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജാസ്മിൻ എച്ച് . എ നന്ദി രേഖപ്പെടുത്തി.