'മിന്നും താരമായി'തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി "വൃന്ദ*

തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൃന്ദ ദേശീയ നീന്തൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ള വൃന്ദ സംസ്ഥാന തലത്തിൽ 100 m, 200 m ഫ്രീ സ്റ്റെയിലും, 100 m, 200 m ബാക്ക് സ്ടോക്കിലും സ്വർണ്ണ മെഡൽ നേടികൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ വുന്ദയെ അഭിനന്ദിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ജസ്സി ജലാൽ, HM ശ്രീ. സുജിത്ത്. A, സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീമതി. ജാസ്മിൻ. H. A, ശ്രീമതി. ബീന, PTA അംഗം ശ്രീ വിനയ് എന്നിവർ ആശംസകൽ അറിയിച്ച് സംസാരിച്ചു.