അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം.അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ആന നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്ന ആശങ്കക്കിടെയാണ് പെരിയാറിൽ നിന്നും നിരീക്ഷണത്തിനുള്ള ആന്റിന എത്തിക്കുന്നത്.
വനാതിർത്തിയിലെ ഫോറസ്റ്റ് സ്റ്റേഷന് ആന്റിന കൈമാറും. തമിഴ്‌നാട്, കേരള വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ആനയുടെ നീക്കങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തുടരുന്ന ആന കേരള വനാതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഉള്ളത്. നെയ്യാറിലേക്കുള്ള പാതയിൽ ചെങ്കുത്തായ കുന്നുകളുള്ളതിനാൽ ഉടനെ ആന കേരളത്തിലെത്തുമെന്ന ആശങ്കയില്ല. ആനയുടെ സഞ്ചാര വേഗം വളരെകുറവെന്ന് തമിഴ്‌നാട് വനംവകുപ്പ്‌ അറിയിച്ചു.