കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും , ഏറെക്കാലം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായും , പി സി തോമസ് വിഭാഗം കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ആറ്റിങ്ങൽ K ശ്രീവത്സൻ , കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന വക്കം ഗഫൂർ , കേരള കോൺഗ്രസ്സ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അനിൽ നാരായണൻ എന്നിവരും സഹപ്രവർത്തകരും എൻസിപി യിൽ ചേർന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എൻസിപി ജില്ലാ പ്രവർത്തക സമ്മേളനത്തിൽ വച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
സമ്മേളന അധ്യക്ഷൻ
ജില്ല പ്രസിഡന്റ് ആട്ടുകാൽ അജി നേതാക്കളായ വർക്കല ബി രവികുമാർ ലതികസുഭാഷ് അഡ്വക്കേറ്റ് കെ ആർ രാജൻ എംസലാഹുദ്ദീൻ കെ ഷാജി അഡ്വക്കേറ്റ് സതീഷ്കുമാർ ഇടക്കുന്നിൽ മുരളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.