യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.