ഒന്നര കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായാണ് വിവരം. 20,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഇവർ പലരിൽ നിന്നായി തട്ടിയത്.സ്ഥാപനത്തിൽ എത്തുന്ന ഉദ്യോഗാർഥികളിൽ നിന്നു 15,000 രൂപ ആദ്യം വാങ്ങി. പിന്നീട് ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്തു. ജപ്പാനിൽ നിന്നടക്കം ആൾക്കാരെ എത്തിച്ചായിരുന്നു ഇന്റർവ്യു. പിന്നീട് അവർക്ക് വിസയും ജോലിക്കായുള്ള ഓഫർ ലെറ്ററും നൽകി.എന്നാൽ വിദേശത്തേക്ക് പോകാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും ഇരുവരും ചെയ്തു നൽകിയില്ല. ഇതിൽ സംശയം തോന്നിയ ഉദ്യോഗാർഥികളിൽ ചിലർ സ്ഥാപനത്തിലെത്തി വിവരങ്ങൾ തിരക്കി. ജപ്പാനിലേക്ക് പോകണമെങ്കിൽ ജാപ്പനിസ് ഭാഷ പഠിക്കണമെന്നു പറഞ്ഞു അതിനായി ഒരു അധ്യാപകനെ ഏർപ്പാടാക്കി. ഒരു ദിവസം ക്ലാസും നടന്നു. പിന്നീട് ഓൺലൈൻ ക്ലാസായിരിക്കുമെന്നു അറിയിച്ചെങ്കിലും അതൊന്നും നടന്നില്ല.ഇതോടെ ഉദ്യാർഗാർഥികൾ വീണ്ടും സ്ഥാപനത്തിലെത്തി. അപ്പോഴാണ് ഇരുവരും മുങ്ങിയതായി അറിയുന്നത്. പിന്നാലെ കബളിപ്പിക്കപ്പെട്ടവർ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.