മുതലപ്പൊഴിയില്‍ രണ്ട് മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു

തിരുവനന്തപുരം.മുതലപ്പൊഴി വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. ഇവരെയും രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശികളുടെ സെൻ്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.