ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിതെന്നും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുമെന്നും പൊലീസ് വിവരിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുമരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എം ഡി എം എയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എം ഡി എം എ. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. ഉപയോഗത്തിന്‍റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിന്‍റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും.